പത്തനംതിട്ട: പൊലിസ് സ്റ്റേഷനിൽ വെച്ച് എഐഎസ്എഫ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ശരത് ലാലിന് മർദനമേറ്റതായി പരാതി. കരുനാഗപ്പള്ളി സ്റ്റേഷനിലെ അഞ്ച് പൊലിസ് ഉദ്യോഗസ്ഥർ ചേർന്ന് മർദിച്ചെന്നാണ് ശരത് ലാലിന്റെ ആരോപണം.
അടൂർ മണക്കാല എൻജിനിയറിംഗ് കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർഥിയെ കാണുന്നതിനായാണ് ശരത് ലാൽ കരുനാഗപ്പള്ളി സ്റ്റേഷനിലെത്തിയത്. ഇതിനിടെ തന്നെ പൊലിസുകാർ ആക്രമിക്കുകയായിരുന്നുവെന്ന് ശരത് ലാൽ പറഞ്ഞു. മർദനത്തിൽ പരിക്കേറ്റ ശരത് ആശുപത്രിയിൽ ചികിത്സതേടി.